പല്ലാരിമംഗലം, മാതിരപ്പിള്ളി സ്കൂൾ മന്ദിരങ്ങൾ നാടിന് സമർപ്പിച്ചു

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസ് എന്നിവയുടെ പുതിയ മന്ദിരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്​ സമർപ്പിച്ചു. ആന്‍റണി ജോൺ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പല്ലാരിമംഗലത്ത് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ഖദീജ മുഹമ്മദ്‌, എറണാകുളം ജില്ല കോഓഡിനേറ്റർ (വിദ്യാകിരണം പദ്ധതി) ഡാൽമിയ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ നിസാമോൾ ഇസ്മായിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു. പല്ലാരിമംഗലം സ്കൂളിൽ മൂന്നുകോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. മാതിരപ്പിള്ളിയിൽ ഓഫിസ് ബ്ലോക്കിന്‍റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. ലാബുകളുടെ ഉദ്ഘാടനം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സൻ സിന്ധു ഗണേഷ് നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രൂപ നായര്‍, മുനിസിപ്പല്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എ. നൗഷാദ്, വാര്‍ഡ് കൗണ്‍സിലര്‍ പ്രവീണ ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. EM KMGM 4 School പല്ലാരിമംഗലം സ്കൂൾ മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശിലാഫലക അനാച്ഛാദനം ആന്‍റണി ജോൺ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.