അമ്പലമുകളിൽ ടാങ്കറിൽനിന്ന് വാതകചോർച്ച

പള്ളിക്കര: അമ്പലമുകളില്‍ ടാങ്കറില്‍ കൊണ്ടുപോയ ബുട്ട്‌നോള്‍ വാതകം ചോര്‍ന്നു. വ്യാഴാഴ്​ച രാവിലെ 10.30ഓടെയാണ് സംഭവം. റിഫൈനറിയില്‍നിന്ന് വാതകം നിറച്ച് പുറത്തിറങ്ങിയ ടാങ്കറിന്റെ പൈപ്പില്‍ ലീക്ക് വന്നതാണ് ചോര്‍ച്ചക്ക് കാരണം. സംഭവം അപ്പോള്‍തന്നെ നാട്ടുകാരുടെയും ഡ്രൈവറുടെയും ശ്രദ്ധയില്‍പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ചെറിയതോതില്‍ വാതകം ഇറ്റിറ്റ് റോഡിലേക്ക് വീഴുകയായിരുന്നു. ദുര്‍ഗന്ധത്തെതുടര്‍ന്ന് നോക്കിയപ്പോഴാണ് വാതചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ദുര്‍ഗന്ധം അനുഭവപ്പെട്ടത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ഉടന്‍ ടാങ്കര്‍ ലോറി റോഡിലേക്ക് ഒതുക്കുകയും പൊലീസും അഗ്​നിരക്ഷാസേനയും സ്ഥലത്തെത്തി ടാങ്കര്‍ ലോറി പരിസരത്തെ ഒഴിഞ്ഞ പറമ്പിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് കമ്പനി ഇടപെട്ട് റോഡിന്‍റെ ഇരുവശത്തുനിന്നും ഗതാഗതം തടഞ്ഞശേഷം റിഫൈനറിയിലേക്ക് തന്നെ ടാങ്കര്‍ ലോറി കൊണ്ടുപോയി. ടാങ്കറിന്റെ ലീക്ക് ചെയ്ത ഭാഗത്ത് സൈക്കിള്‍ ട്യൂബ് ചുറ്റി കെട്ടിയ നിലയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പടം. അമ്പലമുകളില്‍ ടാങ്കറില്‍ കൊണ്ടുപോയ ബുട്ട്‌നോള്‍ വാതകം ചോര്‍ന്നനിലയില്‍ (em palli1 tagear)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.