ജലമെട്രോ ജെട്ടി നിര്‍മാണം ഇന്ന് പുനരാരംഭിക്കും

മരട്: അടിപിടിയെ തുടര്‍ന്ന് അഞ്ചു ദിവസമായി മുടങ്ങിയ ജലമെട്രോയുടെ കുമ്പളം ജെട്ടി നിര്‍മാണം ബുധനാഴ്ച പുനരാരംഭിക്കും. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കരാറുകാരും തൊഴിലാളികളും സമവായത്തില്‍ എത്തിയതോടെയാണ് നിര്‍മാണം പുനരാരംഭിക്കാന്‍ ധാരണയായത്. വിഷയങ്ങള്‍ക്കു കാരണക്കാരായ യൂനിയന്‍ നേതാവ് മധു, സൈറ്റ് സൂപ്പര്‍വൈസര്‍ അഖിലേഷ് എന്നിവരെ ചുമതലകളില്‍നിന്നും മാറ്റി നിര്‍ത്തി. കഴിഞ്ഞ മൂന്നാം തീയതി വൈകീട്ട് ആറരയോടെ ആയിരുന്നു സംഭവം. ജലസേചന വകുപ്പിന്റെ ജെട്ടി നിര്‍മാണ ഭാഗമായി നിരത്തിയിട്ട ആണിയുള്ള പലകകള്‍ മെട്രോ ജെട്ടി നിര്‍മാണ സ്ഥലത്തുനിന്ന്​ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതും നിര്‍മാണം നിര്‍ത്തിവെക്കുന്നതിലേക്ക് എത്തിച്ചതും. പ്രധാന കരാറുകാരും ഉപകരാറുകാരും കൂടാതെ യൂനിയനുകളെ പ്രതിനിധാനംചെയ്ത്​ മരട് നഗരസഭാധ്യക്ഷന്‍ ആന്റണി ആശാന്‍പറമ്പില്‍, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി പൗവ്വത്തില്‍, പി.ബി. സതീശന്‍ എന്നിവരും പങ്കെടുത്തു. EC-TPRA-1 Water metro ജലമെട്രോ ജെട്ടി നിര്‍മാണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.