വള്ളത്തിൽ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു

വള്ളത്തിൽ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു മട്ടാഞ്ചേരി: മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു. മട്ടാഞ്ചേരി ഔട്ട് ഏജൻസിയിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ഇൻ ബോർഡ് വള്ളത്തിലെ തൊഴിലാളി തുറവൂർ, പള്ളിത്തോട് പനക്കൽ ജോണിന്‍റെ മകൻ വാവച്ചനാണ്​ (ദേവസി - 59) മരിച്ചത്. കരയിലെത്തിച്ച്​ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പള്ളിത്തോട് ആന്‍റണിയുടെ 'സമൃദ്ധി' വള്ളത്തിലെ തൊഴിലാളിയാണ് വാവച്ചൻ. 60 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.