ഡെമോക്രാറ്റിക് ലോയേഴ്സ് ഫോറം പ്രതിഷേധിച്ചു

Attn Kannur കൊച്ചി: കണ്ണൂർ ചിറക്കലിൽ കെ- റെയിൽ കല്ലിടൽ തടഞ്ഞ കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ സമിതി ജില്ല നേതാക്കളായ ഡെമോക്രാറ്റിക് ലോയേഴ്സ് ഫോറം സംസ്ഥാന ജോയന്‍റ്​ കൺവീനർ അഡ്വ. പി.സി. വിവേക്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ. അപർണ എന്നിവരെ അറസ്റ്റ് ചെയ്തതിൽ . സ്വകാര്യഭൂമിയിൽ ബലം പ്രയോഗിച്ച് കല്ല് നാട്ടരുതെന്ന ഹൈകോടതി ഉത്തരവ് ലംഘിച്ചാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്നതും സംസ്ഥാനത്തെ കടക്കെണിയിൽ ആക്കുന്നതും വലിയതോതിൽ ജനങ്ങളെ കുടിയിറക്കുന്നതുമായ പദ്ധതിക്കെതിരെ ജനങ്ങൾ നടത്തുന്ന പ്രതിഷേധത്തെ മാനിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ഡെമോക്രാറ്റിക് ലോയേഴ്സ് ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കളായ ഇ.എൻ. ശാന്തിരാജ്, ടി.ജെ. ഡിക്സൺ, എസ്. സനൂപ്, കെ. പ്രസന്നകുമാർ, സുജ ആന്‍റണി, സി.സി. അനൂപ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.