ബാലചന്ദ്രകുമാറിനെതിരായ കേസ് ഹൈടെക് സെല്ലിന് കൈമാറി

കൊച്ചി: നടൻ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ സിനിമ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ എളമക്കര പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് തിരുവനന്തപുരത്തെ ഹൈടെക് സെല്ലിന് കൈമാറി. കണ്ണൂർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ ശനിയാഴ്ചയാണ് എളമക്കര ​പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടിലേക്ക് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയശേഷം ബാലചന്ദ്രകുമാർ ബലാത്സംഗം ചെ​യ്തുവെന്നായിരുന്നു പരാതി. പീഡനവിവരം പൊലീസിൽ അറിയിക്കുമെന്നു പറഞ്ഞപ്പോൾ പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.