മുനമ്പം-അഴീക്കോട് പാലം നിര്‍മാണം ഏപ്രിലോടെ

വൈപ്പിന്‍: തീരദേശ ജനതയുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. മുനമ്പം-അഴീക്കോട് പാലം ടെന്‍ഡറായി. നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രിലോടെ നിർമാണം ആരംഭിക്കുമെന്നാണ് സൂചന. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ടെന്‍ഡര്‍ എടുത്തിട്ടുള്ളത്. കിഫ്ബിയാണ് ഫണ്ട് നല്‍കുന്നത്. തീരദേശ ഹൈവേയുടെ മാനദണ്ഡങ്ങള്‍ക്ക്​ അനുസരിച്ച് വീതികൂട്ടി നിർമിക്കുന്ന പാലത്തിന് 154.626 കോടിയാണ് അനുവദിച്ചിട്ടുള്ളത്. നിര്‍മാണം തുടങ്ങിയാല്‍ മൂന്ന് വര്‍ഷംകൊണ്ട്​ പണി പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്​. യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ പാലമെന്ന ഖ്യാതി മുനമ്പം-അഴീക്കോട് പാലത്തിനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.