യുവ സംഘടനകൾ പൊതിച്ചോർ വിതരണം ചെയ്​തു

ആലുവ: യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ സംഘടനകൾ പൊതിച്ചോർ വിതരണം നടത്തി. നിയന്ത്രണങ്ങൾ മൂലം കടകൾ അടഞ്ഞുകിടന്ന ഞായറാഴ്ച ദീർഘദൂര ലോറികളുടെ ഡ്രൈവർമാർക്കടക്കം തുണയായത് സംഘടനകളാണ്. യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാഥേയം പദ്ധതിയുടെ ഭാഗമായാണ് നഗരത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തത്. ടാക്സി ഡ്രൈവർമാർക്കും, തെരുവിൽ അലയുന്നവർക്കുമാണ് പദ്ധതിയുടെ ഭാഗമായി സൗജന്യമായി പൊതിച്ചോർ വിതരണം നടത്തിയത്. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും വിതരണമുണ്ടായിരുന്നു. അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടത്തിയത്. നിയോജക മണ്ഡലം പ്രസിഡന്‍റ്​ ഹസീം ഖാലിദ്, ലിന്‍റോ പി. ആൻറു, ജിൻഷാദ് ജിന്നാസ്, എം.എ.ഹാരിസ്, അബ്ദുൽ റഷീദ്, ഫാസിൽ ഹുസൈൻ എന്നിവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് കമ്മിറ്റി കോവിഡ് മൂന്നാം തരംഗത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിന് തുടങ്ങിയ സമൂഹ അടുക്കള ആറുദിവസം പൂർത്തിയാക്കി. ഞായറാഴ്ച യാത്രക്കാർക്കും ഭക്ഷണം നൽകി. ബ്ലോക്ക് സെക്രട്ടറി പി.എസ്.സുനീഷ്, പ്രസിഡൻറ് എം.യു. പ്രമേഷ്, ട്രഷറർ എം.എ.ഷഫീക്ക്, ജോ. സെക്രട്ടറി ഷിബു പള്ളിക്കുടി, വൈസ് പ്രസിഡന്റ് പ്രിസ്‌റ്റീന നികേഷ്, വിഷ്ണു രാധാകൃഷ്ണൻ, വി.ജി.നികേഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.