മീഡിയനകത്ത് മണ്ണില്ല; പരാതി നൽകി

ആലുവ: ദേശീയപാതയിൽ മീഡിയനകത്ത് ആവശ്യത്തിന് മണ്ണ് നിരത്താത്തത് കാൽനടക്കാർക്ക് ദുരിതമാകുന്നു. പുളിഞ്ചോട് മുതൽ മുട്ടം എസ്.സി.എം.എസ് കോളജ് വരെയുള്ള മീഡിയനുള്ളിലാണ് മണ്ണില്ലാതെ കുഴിയായി കിടക്കുന്നത്. ഇതുമൂലം റോഡ് മുറിച്ചുകടക്കുന്നവരാണ്​ ബുദ്ധിമുട്ടുന്നത്. മീഡിയനിൽ എത്രയുംപെട്ടന്ന് മണ്ണുനിറച്ച് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആലുവ മണ്ഡലം കമ്മിറ്റി അംഗം സനീഷ് കളപ്പുരക്കൽ, ചൂർണിക്കര പഞ്ചായത്ത് സമിതി അംഗം സുരേഷ് ബാബു എന്നിവർ ദേശീയപാത പാലക്കാട് ഡിവിഷനൽ ഓഫിസ് എൻജിനീയർക്ക് പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.