പ്രവാസിസംഘം പ്രതിഷേധം

കോതമംഗലം: കേന്ദ്ര ബജറ്റിൽ പ്രവാസികളെ പൂർണമായും അവഗണിച്ചതിൽ പ്രവാസിസംഘം പ്രതിഷേധിച്ചു. ജില്ല കമ്മിറ്റിയുടെ തീരുമാനപ്രകാരം വിവിധ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. ഏരിയതല ഉദ്ഘാടനം ജില്ല സെക്രട്ടറി സി.ഇ. നാസർ നെല്ലിക്കുഴിയിൽ നിർവഹിച്ചു. കെ.എ. ഹംസ അധ്യക്ഷത വഹിച്ചു. എം.യു. റഫീഖ്​ സംസാരിച്ചു. തങ്കളത്ത് സംസ്ഥാന കമ്മിറ്റി അംഗം എം.യു. അഷറഫ്, കളമശ്ശേരിയിൽ ജില്ല പ്രസിഡൻറ് ഇ.ഡി. ജോയി, പറവൂരിൽ ജില്ല ജോയന്‍റ്​ സെക്രട്ടറി അനിൽകുമാർ, നെടുമ്പാശ്ശേരിയിൽ സോമശേഖരൻ, പെരുമ്പാവൂരിൽ സി.പി.എം ഏരിയ സെക്രട്ടറി സി.എം. അബ്ദുൽകരീം എന്നിവർ ഉദ്ഘാടനം ചെയ്തു. EM KMGM 1 Pravasi പ്രവാസി സംഘം ഏരിയതല പ്രതിഷേധം നെല്ലിക്കുഴിയിൽ ജില്ല സെക്രട്ടറി സി.ഇ. നാസർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.