ഓണാട്ടുമല ഇല്ലാതാക്കുന്നതിൽ പ്രതിഷേധം ഉയരുന്നു

കൂത്താട്ടുകുളം: തിരുമാറാടി, പാമ്പാക്കുട പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഓണാട്ടുമല മണ്ണെടുത്ത് നിരപ്പാക്കുന്നതിൽ പ്രതിഷേധം ഉയരുന്നു. ഏതാനും സെന്റ് സ്ഥലത്തിന്റെ പെർമിറ്റ് ഉപയോഗിച്ചാണ് 16 ഏക്കർ വരുന്ന ഓണാട്ടുമല മൂന്ന് മണ്ണുമാന്തി ഉപയോഗിച്ച് തുരന്നെടുക്കുന്നത്. പുലർച്ച നാലു മുതൽ നൂറുകണക്കിന് ടോറസുകളാണ് മണ്ണ് ലോഡുമായി ഗ്രാമീണ റോഡുകളിലൂടെ ചീറിപ്പായുന്നത്. ഓണാട്ടുമലയിൽനിന്ന്​ ആരംഭിച്ചിരുന്ന അരുവികൾ ഇല്ലാതായി. കാക്കൂർ ഏനാരം കുളത്തിലേക്ക് എത്തിയിരുന്ന ജലസ്രോതസ്സും ഇല്ലാതായി. കാക്കൂർ പ്രദേശത്തെ ജനജീവിതം ദുസ്സഹമാകുന്ന ഓണാട്ടുമലയിലെ മണ്ണെടുപ്പ് നിർത്തിവെക്കണമെന്ന് സി.പി.ഐ കാക്കൂർ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. സുരേഷ് വെട്ടിക്കുഴി അധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ല കമ്മിറ്റി അംഗം എം.എം. ജോർജ്, ലോക്കൽ സെക്രട്ടറി അഡ്വ. സിനു എം. ജോർജ്, ലോക്കൽ കമ്മിറ്റി അംഗം എം.ആർ. പ്രസാദ്, പി.എൻ. അനിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.