കാലടി സമാന്തരപാലം: ഭൂവുടമകള്‍ സമ്മതപത്രം കൈമാറി

പെരുമ്പാവൂര്‍: കാലടി സമാന്തരപാലത്തി‍ൻെറയും അപ്രോച് റോഡി‍ൻെറയും നിര്‍മാണത്തിന്​ ആവശ്യമായ ഭൂമിയുടെ സമ്മതപത്രം കൈമാറി. ഇതോടെ എത്രയും വേഗം ഭൂമി ഏറ്റെടുത്ത് നിര്‍മാണം ആരംഭിക്കാനാകുമെന്ന് എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളിയും റോജി എം. ജോണും അറിയിച്ചു. കലക്ടറുടെ സാന്നിധ്യത്തില്‍ എം.എല്‍.എമാര്‍ മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത ഭൂവുടമകളുടെയും പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിലെ പാലത്തിനോട് ചേര്‍ന്ന് പുതിയ പാലവും അപ്രോച് റോഡും നിര്‍മിക്കാനായി ഒക്കല്‍, കാലടി പഞ്ചായത്തുകളിലായി 30 സെന്‍റ്​ ഭൂമിയില്‍ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്ന ജോലി കഴിഞ്ഞദിവസം പൂര്‍ത്തീകരിച്ചിരുന്നു. തുടര്‍ന്ന്, ഭൂവുടമകളുമായി എം.എല്‍.എമാര്‍ നേരിട്ട് സംസാരിക്കുകയും ഭൂമി ലഭ്യമാക്കാനുള്ള സന്നദ്ധത ഉടമകള്‍ അറിയിക്കുകയും ചെയ്തു. ഇതി‍ൻെറ ഭാഗമായി കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ചുചേര്‍ത്ത് ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ന്യായമായ നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. ഇതുപ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുമ്പോള്‍തന്നെ പാലത്തി‍ൻെറ നിര്‍മാണത്തിന്​ ആവശ്യമായ നടപടി സ്വീകരിക്കാനുള്ള സമ്മതപത്രവും ഭൂവുടമകള്‍ യോഗത്തില്‍ കൈമാറി. കലക്ടര്‍ ജാഫര്‍ മാലിക്കി‍ൻെറ സാന്നിധ്യത്തില്‍ ചേർന്ന യോഗത്തില്‍ എം.എല്‍.എമാരെക്കൂടാതെ ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ മനോജ് തോട്ടപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്‍റ്​ എം.പി. ആന്‍റണി, ഡെപ്യൂട്ടി കലക്ടര്‍ സുനില്‍ലാല്‍, ലാൻഡ്​​ അക്വിസിഷന്‍ തഹസില്‍ദാര്‍ അംബിക, പി.ഡബ്ല്യു.ഡി എറണാകുളം ബ്രിഡ്ജസ് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ റെജീന ബീവി, അസി. എൻജിനീയര്‍ കെ.പി. ഷൈനി ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു. em pbvr 1 Consent കാലടി സമാന്തരപാലത്തി‍ൻെറയും അപ്രോച് റോഡി‍ൻെറയും നിര്‍മാണത്തിന്​ ആവശ്യമായ ഭൂമിയുടെ സമ്മതപത്രം എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളിയും റോജി എം. ജോണും ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.