നിർദിഷ്​ട ബൈപാസ്: പാടം നികത്താനുള്ള നീക്കം -കോൺഗ്രസ്

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിനുകീഴില്‍ പള്ളിക്കര തീണ്ടാംകുളത്തിനോട് ചേര്‍ന്ന് നിര്‍മിക്കുമെന്ന് പറയുന്ന നിര്‍ദിഷ്ട ബൈപാസ് ട്വന്‍റി20 അനുഭാവികള്‍ക്കും ഇവരെ പിന്തുണക്കുന്ന വ്യാവസായികള്‍ക്കും പാടംനികത്തുന്നതിനുവേണ്ടി മാത്രമാണെന്നും ഇതി‍ൻെറ നിര്‍മാണവുമായി മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു. മൂന്ന് മീറ്റര്‍വീതിയില്‍ നിര്‍മിക്കുന്ന ബൈപാസ് ഗതാഗതക്കുരുക്കിന് പരിഹാരമാകില്ല. ഇവിടെ റോഡ് വന്നാല്‍ വര്‍ഷങ്ങളായി വെള്ളംപോകുന്നതിന് ഉപയോഗിക്കുന്ന തോട് നികന്നുപോകും. നേരത്തെ കോണ്‍ഗ്രസി‍ൻെറ നേതൃത്വത്തില്‍ പവര്‍ഗ്രിഡിന് പടിഞ്ഞാറോട്ട് മനക്കക്കടവ് ഭാഗത്തേക്കും പള്ളിക്കര ചന്തക്കടവ് റോഡുമായി ബന്ധിപ്പിക്കുന്ന തരത്തിലും റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിരുന്നു. എന്നാല്‍, സ്ഥലം വിട്ടുകിട്ടാതിരുന്നതാണ് നിര്‍മാണം നീളാന്‍ കാരണം. ഇങ്ങനെ ബൈപാസ് വന്നാല്‍ തിരക്ക് കുറക്കാനും പള്ളിക്കര കോച്ചേരിവളവിലെ അപകടം ഒഴിവാക്കാനും സാധിക്കുമെന്നും മണ്ഡലം പ്രസിഡന്‍റ്​ കെ.എ. വര്‍ഗീസ്, പഞ്ചായത്ത് മെംബര്‍മാരായ കെ.കെ. മീതീയന്‍, എം.പി. യൂനുസ്, യൂത്ത്‌ കോണ്‍ഗ്രസ് നേതാക്കൾ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് അഭിപ്രായപ്പെട്ടു. പടം. നിർദിഷ്ട ബൈപാസി‍ൻെറ സ്ഥലം ജനപ്രതിനിധികളും കോണ്‍ഗ്രസ് നേതാക്കളും സന്ദര്‍ശിക്കുന്നു (em palli 1 con)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.