യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷം

മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി ആർ.ഡി.ഒ ഓഫിസിലെ ഉദ്യോഗസ്ഥ നടപടിയിൽ മനംനൊന്ത്​ പറവൂർ സ്വദേശിയായ മത്സ്യത്തൊഴിലാളി സജീവൻ ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രവർത്തകർ പൊലീസി‍ൻെറ കണ്ണുവെട്ടിച്ച് ഓഫിസിലേക്ക് ഇരച്ചു കയറിയതാണ് സംഘർഷത്തിനിടയാക്കിയത്. പ്രശ്നസാധ്യത കണക്കിലെടുത്ത് ഓഫിസിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഓഫിസിലേക്ക് കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ ടിറ്റോ ആന്‍റണി, കൗൺസിലർമാരായ മനു ജേക്കബ്, ടിബിൻ ദേവസി, നേതാക്കളായ ഷെബിൻ ജോർജ്, ആൻസിൽ ആന്‍റണി, സനൽ ഈസ, ആർ. ബഷീർ, അഷ്ക്കർ, ജിനു കെ.വിൻസെന്‍റ്​, മുഹമ്മദ് ഇജാസ്, സംജാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഷേധ യോഗം ടിറ്റോ ആന്‍റണി ഉദ്ഘാടനം ചെയ്തു. അതേസമയം, ആർ.ഡി.ഒ ഓഫിസിലെ പ്രവർത്തനം ഭരണപക്ഷ യൂനിയ‍ൻെറ താൽപര്യത്തിനനുസരിച്ചാണ് നടക്കുന്നതെന്ന് കോൺഗ്രസ് കൊച്ചി നോർത്ത് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി കെ.എം. റഹീം, പി.എച്ച്. നാസർ, ആന്‍റണി കുരീത്തറ എന്നിവർ പറഞ്ഞു. ചിത്രം: ആർ.ഡി.ഒ ഓഫിസിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത്​ നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.