കേന്ദ്ര അവഗണനക്കിടയിലും മെട്രോ രണ്ടാംഘട്ടം മുന്നോട്ട്

കൊച്ചി: കേന്ദ്രം അന്തിമാനുമതി നൽകാതെ അവഗണിക്കുമ്പോഴും കൊച്ചി മെട്രോ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജെ.എൽ.എൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള പാത കെ.എം.ആർ.എൽ വലിയ പ്രതീക്ഷയോടെ ഒരുക്കുന്നതാണ്. ഇവിടേക്ക് ആവശ്യമായതി‍ൻെറ 40 ശതമാനം ഭൂമി ഇതിനകം ഏറ്റെടുത്ത് പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അന്തിമാനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ്​ പ്രവർത്തനങ്ങൾ നടക്കുന്നത്​. കിട്ടിയ ഭൂമിയിലെ 53 ശതമാനത്തോളം പ്രാരംഭ നിർമാണപ്രവർത്തനങ്ങൾ ചെയ്തുകഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. റോഡി‍ൻെറ വീതി വർധിപ്പിക്കൽ, പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ നീക്കംചെയ്യൽ തുടങ്ങിയ ജോലികളാണ് നടക്കുന്നത്. അതേസമയം സംസ്ഥാന ഫണ്ട് കിട്ടാത്തതി‍ൻെറ താമസം മൂലമാണ് ബാക്കിയുള്ള 60 ശതമാനം സ്ഥലം ഏറ്റെടുക്കുന്നത് വൈകാൻ കാരണം. സർക്കാർ ഫണ്ട് റവന്യു വകുപ്പിന് നൽകി സ്ഥലമേറ്റെടുക്കുകയും തുടർന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നൽകുകയുമാണ് ചെയ്യുന്നത്. ഇതുവരെ ലഭിച്ച 135 കോടി രൂപ ഉപയോഗിച്ചാണ് സ്ഥലമേറ്റെടുപ്പ് നടത്തിയത്. 100 കോടികൂടി ഇനിയും ലഭിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാർ നിർദേശ പ്രകാരം ജില്ല കലക്ടർ പദ്ധതിക്കായി പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. ഇനി ഫണ്ട് അനുവദിക്കുകയാണ് വേണ്ടത്. ഫണ്ട് കിട്ടിയാൽ ഒരുമാസത്തിനുള്ളിൽ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കുമെന്നും കെ.എം.ആർ.എൽ വ്യക്തമാക്കുന്നു. 11.2 കി.മീ. ദൂരത്തിൽ 11 സ്റ്റേഷനുകളായിരിക്കും മെട്രോ രണ്ടാംഘട്ട പാതയിലുണ്ടാകുക. 96 ശതമാനം നിർമാണം പൂർത്തിയാക്കി എസ്.എൻ ജങ്ഷൻ പാത ഒന്നാംഘട്ട നിർമാണത്തിൽ ഉൾപ്പെടുന്ന പേട്ടമുതൽ എസ്.എൻ ജങ്ഷൻ വരെമുള്ള പ്രവൃത്തികൾ 96 ശതമാനം പൂർത്തിയായി. വടക്കേക്കോട്ടയും എസ്.എൻ ജങ്ഷനുമാണ് പാതയിലെ സ്റ്റേഷനുകൾ. ഈ റൂട്ടിൽ ട്രയൽറൺ വരുംദിവസങ്ങളിൽതന്നെ നടക്കും. സ്റ്റേഷൻ പണിയും അവസാന ഘട്ടത്തിലാണ്. റൂഫിങ് അടക്കമുള്ള ജോലികൾ കഴിഞ്ഞു. ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയുടെ പണികൾ അവസാന ഘട്ടത്തിലാണ്. അതേസമയം എസ്.എൻ ജങ്ഷനിൽനിന്ന്​ തൃപ്പൂണിത്തുറയിലേക്കുള്ള ഭൂമി 30 ശതമാനം മാത്രമാണ് ഏറ്റെടുത്തിട്ടുള്ളത്. കോവിഡ് കാരണമാണ് ഇവിടെയുള്ള നടപടികൾ വൈകുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. ഭൂമി ഏറ്റെടുക്കൽ ഫെബ്രുവരിയോടെ പൂർത്തീകരിക്കാനാണ് കെ.എം.ആർ.എൽ ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.