കുഴികളുടെ ചിത്രം പ്രദര്‍ശിപ്പിച്ച് പി.ഡി.പി സമരം

കോതമംഗലം: പി.ഡബ്ല്യു.ഡി ഓഫിസിന് മുന്നില്‍ കുഴികളുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ച് പി.ഡി.പി സമരം. ചെറുവട്ടൂര്‍ കക്ഷായിപ്പടിയില്‍ അരക്കിലോമീറ്ററോളം റോഡ് റീടാറിങ്ങിൽ ഒഴിവാക്കിയ നടപടിക്കെതിരെയാണ് കുഴികളുടെ ചിത്രങ്ങൾ പി.ഡബ്ല്യു.ഡി ഓഫിസിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച്​ പ്രതിഷേധ സമരം നടത്തിയത്​. പി.ഡി.പി സംസ്ഥാന സെക്രട്ടറി വി.എം. അലിയാര്‍ ഉദ്ഘാടനം ചെയ്തു. ഖാദര്‍ ആട്ടായം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ സി.എം. കോയ, കെ.എം. സൈഫുദ്ദീന്‍, ഷാജി ഊരംകുഴി, ഷിയാസ് കുരുംബിനാംപാറ, എം.എ. ഷിഹാബുദ്ദീന്‍, ഷറഫുദ്ദീന്‍ മലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. EM KMGM 8 photo പി.ഡി.പി നടത്തിയ സമരം സംസ്ഥാന സെക്രട്ടറി വി.എം. അലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.