ഭരണാനുമതി ലദിച്ചു

പള്ളുരുത്തി: കച്ചേരിപ്പടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് പോസ്റ്റ്മോർട്ടം-കം ബോഡി ഫ്രീസർ കോംപ്ലക്സ് നിർമിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി കെ. ബാബു എം.എൽ.എ അറിയിച്ചു. നിർമാണം പൂർത്തിയാകുമ്പോൾ ഒരേസമയം രണ്ട്​ മൃതശരീരങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനും നാല്​ മൃതശരീരങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുന്നതിനും സാധിക്കും. എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് 48.60 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി നിർമാണ പ്രവർത്തനം ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.