റവന്യൂ വകുപ്പിൽ വൻ അഴിച്ചുപണി

കാക്കനാട്: . ജില്ലയിൽ വില്ലേജ് ഓഫിസർ തസ്തികയിലുള്ള 42 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഇതിൽ 24 പേർ സീനിയർ ക്ലർക്ക് / സ്പെഷൽ വില്ലേജ് ഓഫിസർ തസ്തികകളിൽനിന്ന് സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലം മാറി എത്തിയവരാണ്. അതേസമയം, നിലവിൽ വില്ലേജ് ഓഫിസർമാരായി ജോലി ചെയ്യുന്ന 18 പേരെ ഭരണ സൗകര്യാർഥം ആണ് സ്ഥലം മാറ്റിയത്. 32 പേരെയാണ് വില്ലേജ് ഓഫിസർ തസ്തികയിലേക്ക് നിയമനം നൽകിയത്. സമാന ഗ്രേഡിലുള്ള ഹെഡ് ക്ലാർക്ക് തസ്തികയിലേക്ക് മൂന്നുപേരെയും റവന്യൂ ഇൻസ്പെക്ടർ തസ്തികയിൽ ഏഴുപേരെയുമാണ് നിയമിച്ചിട്ടുള്ളത്. സ്ഥാനക്കയറ്റം ലഭിച്ച് എത്തിയവരിൽ 15 പേർ മറ്റ് ജില്ലകളിലായിരുന്നു സേവനം അനുഷ്​ഠിച്ചിരുന്നത്. പുതുതായി നിയമനം ലഭിച്ച വില്ലേജ് ഓഫിസർമാരും വില്ലേജുകളും: പി. ജഗന്നിവാസൻ (ചേരാനല്ലൂർ), പി. അശോകൻ (ഇരമല്ലൂർ), കെ.കെ. അശോകൻ (കിഴക്കമ്പലം), വി.എ. മുഹമ്മദ് സാദിഖ് (തൃക്കാക്കര നോർത്ത്), എം. ശശി (മുളവൂർ), കെ.കെ. ആലീസ് (ഐക്കരനാട് നോർത്ത്), മാത്യൂസ് ജോസ് (ഐക്കരനാട് സൗത്ത്), ഇ.ജി. യമുന (അറക്കപ്പടി), എസ്. സിന്ധു (മട്ടാഞ്ചേരി), എം. ശശിധരൻ (കോട്ടുവള്ളി), വി. ജയപ്രകാശ് (തോപ്പുംപടി), എസ്. ബേബി സീതാറാം (കുട്ടമ്പുഴ), വി.സി. അജേഷ് (പിറവം), ടി.എസ്. ശ്രീകാന്ത് (മറ്റൂർ), ആർ. സുനിൽകുമാർ (അങ്കമാലി), പി.എസ്. സുലൈഖ (തിരുവാണിയൂർ), ടൈറ്റസ് കെ. ജോസഫ് (നേര്യമംഗലം), സി.വി. തോമസ് (കീരംപാറ), ഇ.എം. ഹഫ്സ (ആലുവ വെസ്റ്റ്), ടി.എസ്. അനിൽകുമാർ (ആലുവ ഈസ്റ്റ്), വി.എൻ. രശ്മി (വടക്കേക്കര), കെ.എം. മുസ്താഖ് (എടവനക്കാട്), ടി.എം. നൗഷാദ് (വാരപ്പെട്ടി), കെ.എ. ലത (ഇടക്കൊച്ചി), ബൈജു മാത്യു (ഏനാനല്ലൂർ), കെ.വി. സോമിയ (തുറവൂർ), എൻ. ശ്രീകല (പുത്തൻകുരിശ്), സിമ്മി ആന്‍റണി (കാലടി), ഷൈനി സി. പോൾ ( വെങ്ങോല), പി.ടി. ധന്യ (ഇടപ്പള്ളി നോർത്ത്), ടി.എൽ. ആനി, (കോട്ടപ്പടി), സി. ഇന്ദുലേഖ (വാഴക്കാല).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.