കോതമംഗലം ചെറിയ പള്ളി: വിധി നടപ്പാക്കുന്നതെങ്ങനെയെന്ന്​ അറിയിക്കണമെന്ന്​ ഹൈകോടതി

കൊച്ചി: കോതമംഗലം ചെറിയ പള്ളിയുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നത്​ സംബന്ധിച്ച്​ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. ഇക്കാര്യത്തിൽ മൂന്നാഴ്​ചക്കകം സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചു. കോതമംഗലം മാർത്തോമൻ ചെറിയ പള്ളി ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് കൈമാറണമെന്ന ഹൈകോടതി ഉത്തരവ്​ നടപ്പാക്കാത്തതിനെത്തുടർന്നുള്ള കോടതിയലക്ഷ്യ ഹരജിയിൽ കേന്ദ്രസേനയെ ഉപയോഗിച്ച് ഏറ്റെടുക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ സർക്കാർ അപ്പീൽ നൽകി. പള്ളി ഏറ്റെടുക്കാൻ കേന്ദ്രസേനയുടെ സഹായം തേടാൻ നിയമപരമായി കഴിയില്ലെന്നായിരുന്നു സർക്കാറിന്‍റെ വാദം. ഈ സാഹചര്യത്തിലാണ്​ വിധി ഏത്​ രീതിയിൽ നടപ്പാക്കാനാകുമെന്ന കാര്യം അറിയിക്കാൻ കോടതി നിർദേശിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.