കൊച്ചിയെ അവഗണിച്ചു- കോൺഗ്രസ്

കൊച്ചി: കേരളത്തിന്റെ വ്യവസായിക തലസ്‌ഥാനം എന്ന പരിഗണന പോലും നൽകാതെ കൊച്ചിയെ തീർത്തും അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. കൊച്ചി മെട്രോയുടെ വികസനത്തെ സംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ഈ ബജറ്റിൽ ഇല്ല. കൂടുതൽ ട്രെയിൻ സർവിസുകളുമില്ല. ചെറുകിട വ്യാപാര മേഖലകൾ, ടൂറിസം മേഖലകൾ ഉൾപ്പെടെ കൊച്ചിയെ നേരിട്ട് ബാധിക്കുന്ന എല്ലാ മേഖലയെയും അവഗണിച്ചു. കാർഷിക, വിദ്യാഭ്യാസ, വായ്പകളുടെ തിരിച്ചടവിന് വേണ്ടി മൊറട്ടോറിയം പ്രഖ്യാപിക്കാനോ നീട്ടി നൽകാനോ ഉള്ള ഒരു നിർദേശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാല വികസനത്തിന് ആക്കം കൂട്ടുന്ന ബജറ്റ്: ഫിക്കി കൊച്ചി: ദീർഘകാല വികസനത്തിന് ചാലകശക്തിയാകുന്ന, മുന്നോട്ടുള്ള വളർച്ച ലക്ഷ്യമാക്കിയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ - ചെയർ ദീപക് എൽ അസ്വാനി. പ്രതിസന്ധിയിലായ മേഖലകളെ ഊർജസ്വലമാക്കുകയും നികുതി നയം ലളിതമാക്കാനും ബജറ്റ് സഹായകരമാകും. ബജറ്റ് പ്രഖ്യാപനങ്ങളിൽ ഫിക്കി സന്തുഷ്ടരാണ്, സംസ്ഥാനങ്ങളുമായി മികച്ച ഏകോപനത്തോടെ കേന്ദ്ര സർക്കാർ ഇത് നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.