മീഡിയാവണ്‍ സംപ്രേഷണ വിലക്ക് അപലപനീയം -അൽ അറഫ

കോതമംഗലം: മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം നിര്‍ത്തിവെപ്പിച്ചതെന്ന് അൽ അറഫ ഉലമാ വിങ്​. ജനാധിപത്യം അടിച്ചമർത്തി ഫാഷിസം സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ വ്യക്തമായ ഉദാഹരണമാണിത്. സലീം കാശിഫി, ഷെമീർ ബാഖവി, അൻഷാദ് ബാഖവി, അലി ബാഖവി, ഷമീർ ബാഖവി പേഴക്കാപ്പള്ളി, മുഹമ്മദ് സജീബ് ബാഖവി, ഷരീഫ് ബാഖവി, അബ്ദുസ്സമദ് ബാഖവി, ജഅഫർ ബാഖവി, ഷിഹാബ് ബാഖവി,നൗഷാദ് ബാഖവി, ഷിഹാബ് മന്നാനി, അൻസാരി റഹ്മാനി, സുൽഫിക്കർ റഹ്മാനി, അലി ബാഖവി മാവുടി, ഖമറുദ്ദീൻ മൗലവി, നവാസ് ബാഖവി തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.