റയോണ്‍സ് കമ്പനി വളപ്പില്‍ പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ തുടങ്ങണം

പെരുമ്പാവൂര്‍: അടഞ്ഞുകിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി വളപ്പില്‍ പരിസ്ഥിതി സൗഹൃദവും മലിനീകരണ മുക്തവുമായ പദ്ധതികള്‍ ആരംഭിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന്​ റൂട്‌സ് സൊസൈറ്റി ആവശ്യപ്പെട്ടു. പെരുമ്പാവൂര്‍ നഗരസഭ 27ാം വാര്‍ഡില്‍ പെരിയാറിനോട് ചേര്‍ന്നുകിടക്കുന്ന കമ്പനി വളപ്പിലേക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ദൂരം വെറും 12.9 കിലോമീറ്റര്‍ മാത്രമാണെന്നിരിക്കെ കേരളത്തിന്റെ ഭാവി വികസന സാധ്യതകളില്‍ മുന്‍പന്തിയിലുള്ള ടൂറിസം വ്യവസായത്തിന് ഊന്നല്‍ നല്‍കാവുന്നതാണ്. ബൊട്ടോണിക്കല്‍ ഗാര്‍ഡന്‍, ജലവിനോദ സഞ്ചാരം ഇവക്കും ഭൂമി പ്രയോജനപ്പെടുത്താനാകും. കേന്ദ്രീയ വിദ്യാലയത്തിന്റെ മാതൃകയില്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ ആരംഭിച്ചാല്‍ ജില്ലയില്‍ തൊഴിലെടുക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ഗുണകരമാകുമെന്ന് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ജില്ല കലക്ടര്‍ എന്നിവര്‍ക്ക് സംഘടന നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.