സഭാ തർക്കം: നിർദേശങ്ങളുമായി അൽമായ ഫോറം

കോലഞ്ചേരി: മലങ്കരസഭ പ്രശ്ന പരിഹാരത്തിന് അഞ്ച് നിർദേശവുമായി യാക്കോബായ അൽമായ ഫോറം. മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈകോടതി ജസ്​റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവർക്കാണ് അൽമായ ഫോറം തങ്ങളുടെ നിർദേശങ്ങൾ കൈമാറിയത്. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ നില നിൽക്കുന്ന തർക്കം അവസാനിപ്പിക്കാൻ സുപ്രീം കോടതി വിധികൾ പൂർണമായി യഥാർഥ്യബോധത്തോടെ നടപ്പാക്കണമെന്നാണ് അൽമായ ഫോറത്തി​ൻെറ ആവശ്യം. അവസാനിക്കാത്ത നിയമ പോരാട്ടം സഭക്കും സമൂഹത്തിനും വിനാശമാണെന്നും സംസ്ഥാന ഖജനാവിനും സർക്കാറിനും വൻ ബാധ്യതയും ക്രമസമാധാന പ്രശ്നങ്ങളുമാണ് വരുത്തിവെക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധി അനുസരിച്ച്​ അഞ്ച് കാര്യങ്ങൾ കർശനമായി നടപ്പാക്കിയാൽ സഭയിലും പള്ളികളിലും സമാധാനം ഉണ്ടാകുമെന്ന്​ അൽമായഫോറം ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധിയിൽ പറഞ്ഞതുപോലെ പാത്രിയാർക്കീസ് ബാവയെ രണ്ട്​ വിഭാഗവും ആത്‌മീയ മേലധികാരിയായി അംഗീകരിക്കുക, മലങ്കരസഭ ഒരു സ്വയം ശീർഷസഭ അല്ലെന്ന് സുപ്രീംകോടതി വിധിയും അംഗീകരിക്കുക, പാത്രിയാർക്കീസിൽ വിശ്വസിച്ചാലും കാതോലിക്കോസിൽ വിശ്വസിച്ചാലും എല്ലാവരെയും ഉൾക്കൊള്ളണം എന്ന സുപ്രീം കോടതിവിധി നടപ്പാക്കുക, രണ്ടുവിഭാഗത്തിലെയും നിലവിലെ പുരോഹിതരും ബിഷപ്പുമാരും 1934ലെ ഭരണഘടനക്ക്‌ വിധേയപ്പെട്ടുള്ള സത്യവാങ്​മൂലം എഴുതിവാങ്ങി അവരിൽനിന്ന് ഇടവക വികാരിമാരെയും ഭദ്രാസന മെത്രാപ്പോലീത്തമാരെയും നിയമിക്കുക, രണ്ടുവിഭാഗത്തെയും ഉൾപ്പെടുത്തി ഇടവക ഭരണസമിതി ​െതരഞ്ഞെടുത്ത്​ പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും താക്കോൽ അവരെ ഏൽപിക്കുക എന്നീ നിർദേശങ്ങളാണ് സർക്കാറിനും ഹൈകോടതിക്കും സംഘടന കൈമാറിയതെന്ന് വർക്കിങ്​ പ്രസിഡൻറ് പോൾ വർഗീസ് പറഞ്ഞു. തർക്കമുള്ള പള്ളികളിൽ തെരഞ്ഞെടുപ്പ്​ നടത്തി ഭാരവാഹികളെ ​െതരഞ്ഞെടുക്കാൻ അതതു ജില്ലകളിലെ കലക്ടർമാരെയും ജില്ല പൊലീസ് മേധാവിക​െളയും ചുമതലപ്പെടുത്തണം. അതിന്​ സർക്കാറിനുണ്ടാകുന്ന ​െചലവുകൾ അതത് പള്ളികളിൽനിന്ന് മുൻകൂർ ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു. തർക്കവുമായി ബന്ധപ്പെട്ട് ഹൈകോടതി ജസ്​റ്റിസ് ദേവൻ രാമചന്ദ്ര​ൻെറ 2021 ഒക്ടോബർ അഞ്ചിലെ വിധിയിലുള്ള നിരീക്ഷണങ്ങൾ സ്വാഗതാർഹമാണെന്നും പള്ളികളിൽ പൊലീസ് സംരക്ഷണമല്ല വേണ്ടതെന്ന നിഗമനം സമാധാനത്തിലേക്ക്​ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.