പട്ടയവിതരണത്തിൽ സർവകാല റെക്കോഡ് -മുഖ്യമന്ത്രി

പറവൂർ: സംസ്ഥാനത്ത് രണ്ടുലക്ഷം പട്ടയവിതരണം പൂർത്തിയാക്കാൻ കഴിഞ്ഞെന്നും ഇത് സർവകാല റെക്കോഡ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മൂത്തകുന്നം, കോട്ടുവള്ളി, കരുമാലൂർ, ഏലൂർ സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ നിർമാണോദ്ഘാടനവും താലൂക്കിലെ പട്ടയവിതരണവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇനിയും പട്ടയം ലഭിക്കാനുള്ളവർക്ക് എത്രയും വേഗംനൽകാൻ നടപടി സ്വീകരിച്ചുവരുകയാണ്. വില്ലേജ് ഓഫിസുകൾ ജനസൗഹാർദപരമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് സ്മാർട്ട് ആക്കുന്നതെന്നും സംസ്ഥാനത്ത് 441 ഓഫിസുകൾ സ്മാർട്ടായി കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. മൂത്തകുന്നം കോട്ടുവള്ളി വില്ലേജുകളുടെ ശിലാഫലകം വി.ഡി. സതീശൻ എം.എൽ.എയും ഏലൂർ, കരുമാലൂർ വില്ലേജുകളുടേത്​ ജില്ല പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രനും അനാച്ഛാദനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനയ്ക്കൽ, നഗരസഭ അധ്യക്ഷരായ വി.എ. പ്രഭാവതി, എ.ഡി. സുജിൽ, പഞ്ചായത്ത് പ്രസിഡൻറുമാരായ രശ്മി അനിൽകുമാർ, കെ.എസ്. ഷാജി, ശ്രീലത ലാലു, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലക്, തഹസിൽദാർ കെ. രേവ, ഭൂരേഖ തഹസിൽദാർ ജഗി പോൾ എന്നിവർ സംസാരിച്ചു. പടം EA PVR ep smart villege മൂത്തകുന്നം കോട്ടുവള്ളി വില്ലേജുകളുടെ ശിലാഫലകം വി.ഡി. സതീശൻ എം.എൽ.എ അനാച്ഛാദനം ചെയ്യുന്നു (must)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.