മുഴുവൻ അനധികൃത നിയമനങ്ങളും റദ്ദുചെയ്യണം -കെ.എ.ടി.എഫ്​

കൊച്ചി: പി.എസ്.സി റാങ്ക് ലിസ്​റ്റ്​ തിരിമറി, സംവരണ അട്ടിമറി എന്നിവയിലൂടെ നടത്തിയ മുഴുവൻ അനധികൃത നിയമനങ്ങളും ഉടൻ റദ്ദുചെയ്യണമെന്ന്​ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സ്വന്തക്കാരെയും ഇഷ്​ടക്കാരെയും പിൻവാതിൽ വഴി സ്ഥിരം ജീവനക്കാരായി നിയമിക്കുന്ന സംസ്ഥാന സർക്കാറി​ൻെറ ചട്ടവിരുദ്ധ പ്രവർത്തനങ്ങളെ സമ്മേളനം അപലപിച്ചു. പനയപ്പിള്ളിയിൽ ജില്ല സമ്മേളനം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് ജില്ല ട്രഷറർ എം.എം. നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മാഹിൻ ബാഖവിയുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം എം. സലാഹുദ്ദീൻ മദനിയും ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എം.എം. ബഷീർ മദനിയെ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ആദരിച്ചു. ഓൺലൈൻ ക്വിസ് മത്സരവിജയികൾക്ക് വാർഡ് കൗൺസിലർ എം. ഹബീബുല്ലയും അധ്യാപക പ്രതിഭകൾക്ക് മാനേജർ അബ്​ദുൽ സിയാദും അവാർഡുകൾ വിതരണം ചെയ്തു. 'മാനവികതക്ക് വിശ്വഭാഷ പഠനം' സമ്മേളന പ്രമേയം ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് വിശദീകരിച്ചു. എൻ.എ. സലീം ഫാറൂഖി, എം.കെ. അബൂബക്കർ ഫാറൂഖി, കെ.എം. സിദ്ദീഖ്, സി.എസ്. സിദ്ദീഖ്, സുബൈർ. അബ്​ദുൽ ഗനി സ്വലാഹി, കബീർ സുല്ലമി, അഫ്സൽ കൊച്ചി, എം.എ. റഷീദ് മദനി, അനസ് നദ്‌വി, സുബെർ പീടിയേക്കൽ, ഇ.ഐ. സിറാജ് മദനി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.