പ്രീമാരിറ്റൽ കൗൺസലിങ്​

മട്ടാഞ്ചേരി: കോച്ചിങ്​ സൻെറർ ഫോർ മൈനോരിറ്റി യൂത്ത് മട്ടാഞ്ചേരിയും ജമാഅത്തെ ഇസ്​ലാമി കൊച്ചി ഏരിയ വനിത വിഭാഗവും കൊച്ചിൻ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ചതുർദിന പ്രീ മാരിറ്റൽ കൗൺസലിങ്​ കോഴ്സ് സമാപിച്ചു. വിവിധ സെഷനുകൾക്ക് അഖിൽ തോമസ്, ഹജീഷ ഹുസൈൻ, എയ്ഞ്ചൽ മത്തായി, അഡ്വ. കുഞ്ഞുമോൻ, ഡോ. അനൂപ് തോമസ് എന്നിവർ നേതൃത്വം നല്കി. സമാപന സംഗമത്തിൽ കൊച്ചിൽ അക്കാദമി പ്രിൻസിപ്പൽ കെ.എ. അബ്​ദുൽ മുഇസ്സ് നദ്​വി അധ്യക്ഷത വഹിച്ചു. ​െഡപ്യൂട്ടി മേയർ കെ.എ അൻസിയ ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ ഷൈനി മാത്യു, സി.സി.വൈ.എം മട്ടാഞ്ചേരി പ്രിൻസിപ്പൽ ഡോ. ഹസീന, ജമാഅത്തെ ഇസ്​ലാമി കൊച്ചി ഏരിയ കൺവീനർ ഫൗസിയ മുഹമ്മദ് എന്നിവർ സംസാരിച്ചു. എ.എസ്. തൻസീല സ്വാഗതവും ഫാത്തിമ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.