ചെങ്ങമനാട് ഗവ. എച്ച്​്.എസ്​.എസ്​ മന്ദിരം വ്യാഴാഴ്ച നാടിന്​ സമര്‍പ്പിക്കും

ചെങ്ങമനാട്: മികവി​ൻെറ കേന്ദ്രമായി ഉയര്‍ത്തി നിർമാണം പൂര്‍ത്തിയാക്കിയ ചെങ്ങമനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മന്ദിരം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നാടിന്​ സമർപ്പിക്കും. ചെങ്ങമനാട് വടക്കേടത്ത് ശങ്കരപിള്ള സ്വന്തം പുരയിടത്തില്‍ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനമാണ് വിപുലമായ സൗകര്യത്തോടെ മൂന്ന് ഏക്കറോളം സ്ഥലത്ത് ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. 11 ക്ലാസ് മുറികള്‍, മൂന്ന് ലാബുകള്‍, ലൈബ്രറി, എച്ച്.എം, ഓഫിസ് മുറികള്‍, ജീവനക്കാരുടെ മുറി എന്നിവക്ക് പുറമെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനായി ലൈബ്രറി ​േബ്ലാക്ക്, പെണ്‍കുട്ടികള്‍ക്ക് പ്രത്വേകം ശുചിമുറി സമുച്ചയം എന്നിവയടക്കം 15000 ചതുരശ്ര വിസ്തൃതിയിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. അഞ്ച് മുതല്‍ 12വരെ ക്ലാസുകളില്‍ 750ഓളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. EA ANKA 50 MIKAVU മികവി​ൻെറ കേന്ദ്രമായി ഉയര്‍ത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ ചെങ്ങമനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.