അസെറ്റ് കുറ്റവിചാരണ മാർച്ച് ഇന്ന്

കാക്കനാട്: അധ്യാപകരെയും ജീവനക്കാരെയും ശത്രുപക്ഷത്ത് നിർത്തിയ ഇടതു സർക്കാറിനെതിരായ കുറ്റപത്ര മാർച്ച്​ ചൊവ്വാഴ്​ച നടക്കും. രാവിലെ 10.30ന് ജില്ല പഞ്ചായത്ത് പരിസരത്തുനിന്ന്​ ആരംഭിച്ച് സിവിൽ സ്​റ്റേഷനു മുമ്പിൽ എത്തും. ധർണ വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ഫോർ സ്​റ്റേറ്റ് എംപ്ലോയീസ് ആൻഡ്​ ടീച്ചേഴ്സ് (അ​െസറ്റ്) സംസ്ഥാന ജനറൽ കൺവീനർ ബിലാൽ ബാബു മുഖ്യപ്രഭാഷണം നടത്തും. ജില്ല കമ്മിറ്റി നടത്തുന്ന പരിപാടിയിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മൻെറ്​, കേരള സ്​റ്റേറ്റ് എംപ്ലോയീസ് മൂവ്മൻെറ്​, കേരള ഗസറ്റഡ് ഓഫിസേഴ്സ് മൂവ്മൻെറ്, ഹയർ എജുക്കേഷൻ ടീച്ചേഴ്സ് മൂവ്മൻെറ്​ തുടങ്ങിയ സംഘടനകളും അണിനിരക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.