മാണി ഗ്രൂപ്പിൽ ചേർന്നു

മൂവാറ്റുപുഴ: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽനിന്ന്​ ജില്ല സെക്രട്ടറിയടക്കം ഇരുനൂറോളം പേർ രാജി​െവച്ച് മാണി ഗ്രൂപ്പിൽ ചേർന്നതായി നേതാക്കൾ അറിയിച്ചു. കല്ലൂർക്കാട് പഞ്ചായത്തിൽനിന്നുള്ളവരാണ് രാജി​െവച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ല സെക്രട്ടറിമാരായ ലുബൈ മാത്യു, ജോയി തോമസ്, മുൻ പഞ്ചായത്ത് പ്രസിഡൻറ്​ ടോമി കരിന്തോളിൽ, മണ്ഡലം പ്രസിഡൻറ്​ ജോളി ചെരുവിൽ, മുൻ പ‌ഞ്ചായത്ത് മെംബർ ചെറിയാൻ ജോസഫ്, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡൻറ്​ സിജോ കൊട്ടാരത്തിൽ, നിയോജക മണ്ഡലം കമ്മിറ്റി അംഗം ഡോയി ജോസ്, വാർഡ് പ്രസിഡൻറ്​ ബ്ലസൻ ജോസ്, യൂത്ത് ഫ്രണ്ട് മണ്ഡലം സെക്രട്ടറി ടോണി വട്ടക്കുഴി എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രവർത്തകർ ജോസ്​ കെ. മാണിയുടെ വസതിയിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.