പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; കോതമംഗലം താലൂക്കിൽ ആദ്യമായി കൃഷിഭൂമിക്ക്​ പട്ടയം

കോതമംഗലം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട്​ കോതമംഗലം താലൂക്കിൽ ആദ്യമായി കൃഷിഭൂമിക്ക്​ പട്ടയം നൽകി. താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി 104 പേർക്ക് കോതമംഗലം താലൂക്ക് ഓഫിസിൽ നടന്ന ചടങ്ങിൽ ആൻറണി ജോൺ എം.എൽ.എ പട്ടയങ്ങൾ വിതരണം ചെയ്തു. കോതമംഗലം താലൂക്കിൽ കാർഷികാവശ്യത്തിന് ഭൂമി പതിച്ച് നൽകണമെന്നുള്ളത് പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു. എന്നാൽ, ഇവർക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട അവ്യക്തത നിലനിന്നിരുന്നു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഖദീജ മുഹമ്മദ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ദാനി, റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ.കെ. ഗോപി, അനു വിജയനാഥ്, വി.എ.എഫ്.പി.സി.എൽ ചെയർമാൻ ഇ.കെ. ശിവൻ, പി.എൻ. ബാലകൃഷ്ണൻ, സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ.കെ. ശിവൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. രാമചന്ദ്രൻ, മനോജ് ഗോപി, ഷാജി പീച്ചക്കര, എൻ.സി. ചെറിയാൻ, ടി.പി. തമ്പാൻ, ബേബി പൗലോസ്, എൽ.ആർ. തഹസിൽദാർ കെ.എം. നാസർ തുടങ്ങിയവർ പങ്കെടുത്തു. EM KMGM 11 Pattayam താലൂക്ക് ഓഫിസിൽ നടന്ന പട്ടയവിതരണം ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.