ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി

മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി സൗത്ത് ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. പാണ്ടിക്കുടി സ്വദേശികളായ ജിപ്സൻ (14), ജിത്തു(15) എന്നിവരെയാണ് ലൈഫ് ഗാർഡുമാരായ സി.പി. പ്രേംജിത്ത്, സി.ജെ. ലൂക്കാ എന്നിവരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. തെക്ക് ഭാഗത്തുനിന്ന് ശക്തിയായ അടിയൊഴുക്ക് അനുഭവപ്പെടുന്നതിനാൽ മേഖലയിൽ അപകട സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസവും ചുഴിയിൽ അകപ്പെട്ട യുവാവിനെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.