മണിയുടെ പരാമർശം അപക്വവും വെല്ലുവിളി നിറഞ്ഞതും -ടി.ജെ. വിനോദ്

കൊച്ചി: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികളോടുള്ള മന്ത്രി എം.എം. മണിയുടെ പരാമർശം അപക്വവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് ടി.ജെ. വിനോദ് എം.എൽ.എ. കേന്ദ്ര സർക്കാറി​ൻെറയും നരേന്ദ്ര മോദിയുടെയും കർഷക സമരത്തോടുള്ള സമീപനത്തിന്​ സമാനമായിട്ടുള്ള സ്വഭാവത്തിലാണ് പിണറായി വിജയ​ൻെറയും ഇടതുപക്ഷ സർക്കാറി​ൻെറയും നീക്കമെന്ന് കേരളം തിരിച്ചറിയും. യുവജനങ്ങളെ അധികാര ദുർവിനിയോഗത്തിലൂടെ നേരിടുന്ന ഇടതുപക്ഷത്തി​ൻെറ കപട ജനാധിപത്യമുഖം ജനങ്ങൾ തിരിച്ചറിയുമെന്നും വാർത്തക്കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.