കെ-ഫോണി​െൻറ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി

കെ-ഫോണി​ൻെറ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി കൊച്ചി: കേരളത്തി​ൻെറ സ്വപ്ന പദ്ധതിയായ കെ-ഫോണി​ൻെറ ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി പൂർത്തിയായതെന്ന് ഐ.ടി സെക്രട്ടറി മുഹമ്മദ് വൈ. സഫീറുല്ല കെ. ഫോൺ വിശദീകരണ യോഗത്തിൽ അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുന്നത്. സംസ്ഥാനത്തെ 5700ഓളം സർക്കാർ ഓഫിസുകളിൽ കണക്റ്റിവിറ്റി ഉടൻ പൂർത്തീകരിക്കും. 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇൻറർനെറ്റ് ലഭ്യമാക്കാൻ പദ്ധതി സഹായകമാകും. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽ ടെൽ, എൽ.എസ് കേബിൾ, എസ്.ആർ ഐ.ടി എന്നീ കമ്പനികൾ ഉൾപ്പെടെ കൺസോർഷ്യം ആണ് പദ്ധതി നടപ്പാക്കുന്നത്. കെ- ഫോൺ നെറ്റ് വർക്ക് 14 ജില്ലകളിലും കോർ റിങ്​ വഴിയാണ് ബന്ധിപ്പിക്കുന്നത്. ഓരോ ജില്ലകളിലെയും സർക്കാർ ഓഫിസുകളെയും മറ്റു ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നത് ആക്സസ് നെറ്റ്‌വർക്ക് വഴിയാണ്. കെ.എസ്.ഇ.ബിയുടെ 378 സബ്​സ്​റ്റേഷനുകളിൽ പ്രീഫാബ് ഷെൽട്ടറുകളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കും. 14 ജില്ലകളിലും കോർ പോപ്പ് ഉണ്ട്. ഇത് കെ.എസ്.ഇ.ബി സബ്​സ്​റ്റേഷനുകളിൽ 300 ചതുര​ശ്ര അടിയിലാണ്​ സ്ഥാപിക്കുക. ഇവ 110 /220/ 400 കെ.വി ടവറുകൾ വഴി സ്ഥാപിക്കുന്ന ഒപ്ടിക്കൽ ഫൈബർ കേബിൾ ഉപയോഗിച്ച് ബന്ധിപ്പിക്കും. ഈ ശൃംഖലകളിൽ സ്ഥാപിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കാൻ എറണാകുളം ജില്ലയിൽ ഒരു നെറ്റ്‌വർക്ക് ഓപറേറ്റിങ് സിസ്​റ്റം സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.