സ്വയംതൊഴില്‍ ധനസഹായം

മൂവാറ്റുപുഴ: കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുടെ പുനരധിവാസത്തിന് സാമൂഹികനീതി വകുപ്പ് സ്വയംതൊഴില്‍ പദ്ധതിയില്‍ ധനസഹായം അനുവദിക്കും. ജില്ലയില്‍ 20,000 രൂപ വീതം അഞ്ചുപേര്‍ക്കാണ് സഹായം നല്‍കുന്നത്. അപേക്ഷകര്‍ കുറ്റകൃത്യത്തിന് ഇരയായി ഗുരുതര പരി​േക്കറ്റ വ്യക്തിയോ കുറ്റകൃത്യത്തിന് ഇരയായി മരിച്ചയാളു​െട ഭാര്യ, ഭര്‍ത്താവ്, അവിവാഹിതരായ മകന്‍, മകള്‍ എന്നിവരോ ആയിരിക്കണം. വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കണം. വിവരങ്ങള്‍ക്ക് ജില്ല പ്രബേഷന്‍ ഓഫിസിൽ ബന്ധപ്പെടണം. ഫോണ്‍: 0484 2425249, 9747572163.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.