മണൽവാരൽ പുനരാരംഭിക്കണം

പെരുമ്പാവൂര്‍: പെരിയാറിലെ മണല്‍വാരല്‍ പുനരാരംഭിക്കണമെന്ന് ഐ.എന്‍.ടി.യു.സി പെരുമ്പാവൂര്‍ റീജനല്‍ പ്രസിഡൻറ്​ ഡേവിഡ് തോപ്പിലാന്‍ ആവശ്യപ്പെട്ടു. ഒക്കല്‍, കൂവപ്പടി പഞ്ചായത്തുകളുടെയും പെരുമ്പാവൂര്‍ നഗരസഭയുടെയും കീഴിൽ പ്രവര്‍ത്തിച്ചിരുന്ന മണല്‍ക്കടവുകളില്‍ രണ്ടായിരത്തോളം പേരാണ് തൊഴില്‍ ചെയ്തിരുന്നത്. ഗ്രീന്‍ ട്രൈബ്യൂണലി​ൻെറ അനുമതി കാലാവധി തീര്‍ന്ന കാരണത്താലാണ്​ ആറുവര്‍ഷമായി മണല്‍ വാരല്‍ നിര്‍ത്തിയിരിക്കുന്നത്​. പുനരാരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട് നിരവധി തവണ സര്‍ക്കാറിന് നിവേദനം സമര്‍പ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.