ഹൈകോടതിയിലെ പാർക്കിങ്​ പ്രശ്നം പരിഹരിക്കാൻ നടപടിക്ക്​ നിർദേശം

കൊച്ചി: ഹൈകോടതിയിലെ പാർക്കിങ്​ പ്രശ്നം പരിഹരിക്കാൻ സമീപത്തെ സാലിം അലി റോഡി​ൻെറ വീതി കൂട്ടാനും റെയിൽവേക്ക്​ മതിയായ നഷ്​ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കാനും ൈഹകോടതി നിർദേശം. ഹൈകോടതിയിലെ പാർക്കിങ്​​ പ്രശ്നം പരിഹരിക്കണ​െമന്നാവശ്യപ്പെട്ട് അഡ്വ. സുമൻ ചക്രവർത്തി നൽകിയ ഹരജിയിലാണ് ചീഫ് ജസ്​റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചി​ൻെറ ഉത്തരവ്​. മംഗള വനത്തിലേക്കുള്ള സാലിം അലി റോഡി​ൻെറ വീതി കൂട്ടാൻ നിർദേശിക്കുകയും ഹൈകോടതി റജിസ്ട്രാറുടെ മാർഗ നിർദേശമനുസരിച്ച് സ്ഥലം ഏറ്റെടുക്കാൻ കൊച്ചി നഗരസഭക്കും സർക്കാറിനും നിർദേശം നൽകുകയുമാണ്​ ചെയ്​തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.