റോഡ് നവീകരണത്തിന് ആറ്​ കോടി

മൂവാറ്റുപുഴ: എറണാകുളം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ കല്ലൂര്‍ക്കാട്-കുമാരമംഗലം റോഡി​ൻെറ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍നിന്നു ആറ്​ കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. കല്ലൂര്‍ക്കാട് ടൗണില്‍നിന്നു ആരംഭിച്ച് കുമാരമംഗലം വരെയുള്ള റോഡി​ൻെറയും കല്ലൂര്‍ക്കാട് ടൗണി​ൻെറയും നവീകരണമാണ് നടക്കുക. കല്ലൂര്‍ക്കാട് ടൗണ്‍ മുതല്‍ പത്തകുത്തിവരെയുള്ള റോഡ് നവീകരണം അവസാനഘട്ടത്തിലാണ്. ഇതിനായി മൂന്ന് കോടിയാണ് അനുവദിച്ചത്. പത്തകുത്തിമുതല്‍ കുമാരമംഗലം വരെയുള്ള റോഡി​ൻെറ നവീകരണത്തിനും കല്ലൂര്‍ക്കാട് ടൗണില്‍ കല്ലൂര്‍ക്കാട് പൊലീസ് സ്‌റ്റേഷന്‍ മുതല്‍ നീറമ്പുഴ കവല വരെയുള്ള നവീകരണത്തിനുമാണ് മൂന്ന് കോടി അനുവദിച്ചത്. കല്ലൂര്‍ക്കാട്-കുമാരമംഗലം റോഡി​ൻെറ നവീകരണം പൂര്‍ത്തിയാകുന്നതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നി​ൻെറ നവീകരണമാണ് പൂര്‍ത്തിയാകുന്നതെന്ന് എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.