ബൈക്കിൽ പിക്​അപ്​ വാനിടിച്ച്​ പാസ്​റ്റർ മരിച്ചു

റാന്നി: മന്ദമരുതി ക്നാനായ പള്ളിക്ക് മുന്നിലുണ്ടായ വാഹനാപകടത്തില്‍ പാസ്​റ്റർ മരിച്ചു. ഇടമുറി പാറേക്കടവ് സ്വദേശി ആന്താര്യത്ത്(കാലായില്‍) പാസ്​റ്റര്‍ എബി തോമസാണ്​ (50) മരിച്ചത്. ബൈക്കും പിക്അപ് വാനുമാണ് കൂട്ടിയിടിച്ചത്. ഒപ്പം യാത്ര ചെയ്ത ഭാര്യ സുശീലയെ ഗുരുതര പരിക്കുകളോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്​ച ഉച്ചക്ക്​ 12.15നായിരുന്നു അപകടം. ചെറിയ കയറ്റം കയറിയെത്തിയ പിക്അപ് വാന്‍ നിയന്ത്രണം നഷ്​ടപ്പെട്ട് എതിര്‍ദിശയിൽ വന്ന ഇരുചക്ര വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിനടിയിൽപെട്ട എബി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ഭാര്യ തെറിച്ച്​ റോഡിലാണ് വീണത്. സ്ഥലത്തെത്തിയ റാന്നി പൊലീസ് മൃതദേഹം താലൂക്ക്​ ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: അൻസു, നിബിൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.