പിൻവാതിൽ നിയമനം: പി.എസ്.സി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസുകാരുടെ മുട്ടുകുത്തി പ്രാർഥന

കൊച്ചി: സംസ്ഥാന സർക്കാറിൻെറ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും സമരരംഗത്തുള്ള റാങ്ക് ഹോൾഡേഴ്‌സിന് പിന്തുണ പ്രഖ്യാപിച്ചും യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രവർത്തകർ എറണാകുളം മേഖല പി.എസ്.സി ഓഫിസിന് മുന്നിൽ മുട്ടുകുത്തി പ്രാർഥിച്ചു. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിൽ നൽകാൻ കരുണയുണ്ടാകണ​െമന്ന്​ മുഖ്യമന്ത്രിയോടും പി.എസ്.സി ചെയർമാനോടും അപേക്ഷിച്ച പ്രവർത്തകർ പി.എസ്.സി ഓഫിസിന് മുന്നിൽ പാർട്ടി സർവിസ് കമീഷൻ എന്ന ബോർഡും സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ കോഓഡിനേറ്റർ ദീപക് ജോയ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടിറ്റോ ആൻറണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആബിദ് അലി, ജിേൻറാ ജോൺ, അബിൻ വർക്കി, സംസ്ഥാന സെക്രട്ടറിമാരായ ജിൻഷാദ് ജിന്നാസ്, കെ.കെ. അരുൺകുമാർ, അഫ്‌സൽ നമ്പ്യാരത്ത്, എ.എ. അജ്മൽ, ജില്ല ഭാരവാഹികളായ അഷ്‌കർ പനയപ്പിള്ളി, ഷാൻ മുഹമ്മദ്‌, കെ.എ. റമീസ്, ഡി.സി.സി അംഗം വിജു ചൂളക്കൻ, ബ്ലോക്ക്‌ പ്രസിഡൻറുമാരായ രഞ്ജിത് രാജൻ, സിജോ ജോസഫ്, വിവേക് ഹരിദാസ്, പി. എസ്. സുജിത്, ഷെബിൻ ജോർജ്, സനൽ മാത്യു, ജിതിൻ വെണ്ണല, റിനു പൈലി, പി.എച്ച്. അനീഷ്, നിതിൻ ബാബു, ഷിറാസ് അലി, കൃഷ്ണലാൽ, ഹബീബ് റഹ്‌മാൻ, മനു കുഞ്ഞുമോൻ, അജ്മൽ ​െസയ്​തു, എ. സെന്തിൽ, സിേൻറാ ജോയ്, പി. റൂബൻ, ജോഹാൻ പരപ്പൻ, രാജീവ്‌ പാട്രിക്, നീൽ ഹെർഷാൽ, രാഹുൽ സുകുമാരൻ, ദിലീപ് ടി.നായർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.