വി-ഗാര്‍ഡ് റണ്ണര്‍ അപ്

കൊച്ചി: ഓള്‍ ഇന്ത്യ മാനേജ്മൻെറ്​ അസോസിയേഷന്‍ സംഘടിപ്പിച്ച ദേശീയ മാനേജേഴ്‌സ് മത്സരത്തില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് റണ്ണര്‍ അപ്പ്. വി-ഗാര്‍ഡിലെ ജോണ്‍ മാത്യു സെബാസ്​റ്റ്യന്‍, അഞ്ജു സൂസന്‍ അലക്‌സ് എന്നിവരടങ്ങുന്ന ടീമാണ് നേട്ടം സ്വന്തമാക്കിയത്. 'ന്യൂ നോര്‍മല്‍ കാലത്തെ സംഘടന: പുനര്‍നിര്‍വചനം, പ്രവര്‍ത്തനം,പരിഷ്‌കരണം' വിഷയത്തിലായിരുന്നു ഈ വര്‍ഷത്തെ ദേശീയതല മത്സരം. എൻ.ഐ.പി.എം നാഷനല്‍ സില്‍വര്‍ ട്രോഫി ഫോര്‍ എച്ച്.ആര്‍ എക്‌സലന്‍സ്, എൻ.എച്ച്.ആർ.ഡി.എന്‍ റീ-ഇ​മേജിനേഴ്‌സ് അവാര്‍ഡില്‍ റണ്ണേഴ്‌സ് അപ് ഉള്‍പ്പെടെ നിരവധി ദേശീയ അംഗീകാരങ്ങളും വി-ഗാര്‍ഡ് ടീം നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.