കർഷക സമരത്തിനെതിരായ നിലപാട്: സചി​െൻറ കട്ടൗട്ടിൽ കരിഓയിൽ ഒഴിച്ച് യൂത്ത് കോൺഗ്രസ്

കർഷക സമരത്തിനെതിരായ നിലപാട്: സചി​ൻെറ കട്ടൗട്ടിൽ കരിഓയിൽ ഒഴിച്ച് യൂത്ത് കോൺഗ്രസ് കൊച്ചി: കർഷക സമരത്തിനെതിരായ സചിൻ ടെണ്ടുൽകറുടെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലൂർ സ്​റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധിച്ചു. നെഹ്റുസ്​റ്റേഡിയത്തിലെ സചിൻ പവിലിയന് സമീപം പ്രവർത്തകർ സചിൻ ടെണ്ടുൽകറുടെ കട്ടൗട്ടിൽ കരിഓയിൽ ഒഴിച്ചു. കർഷക സമരത്തെ കുറിച്ചുള്ള നിലപാടിൽ സചിൻ തന്നെ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ടിറ്റോ ആൻറണി പറഞ്ഞു. സംസ്ഥാന ജന. സെക്രട്ടറി ജിേൻറാ ജോൺ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടിറ്റോ ആൻറണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ലിേൻറാ.പി.ആൻറു, അരുൺ കുമാർ, എ.എ. അജ്മൽ, ജില്ല ഭാരവാഹികളായ ഷാൻ മുഹമ്മദ്‌, അഷ്‌കർ പനയപ്പിള്ളി, കെ.പി. ശ്യാം, വിഷ്ണു പ്രദീപ്‌, ഷംസു തലക്കോട്ടിൽ, കെ.എസ്. അമിത്, റിനു പൈലി, പി.കെ. അഷ്‌കർ, ജർജസ് ജേക്കബ്, സനൽ മാത്യു, ആൻറണി ചക്കിയത്, ജിതിൻ വെണ്ണല, ലിജോ ജോയ് വിനയ് കൃഷ്ണൻ, സേതുരാജ് കടയ്ക്കൽ, നീൽ ഹെർഷൽ, പി.എച്ച്. അനീഷ്, എബി എബ്രഹാം, എ.കെ. ഷാനിഫ്, എം.എസ്. സനു, ശിഹാബ് വെണ്ണല, സോണി ജോർജ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.