വനിതകൾക്കും വിദ്യാർഥികൾക്കുമായി കൊച്ചി വൺ കാർഡുമായി മെട്രോ

കൊച്ചി: വനിതകൾക്കും വിദ്യാർഥികൾക്കും സുരക്ഷിതയാത്ര ഒരുക്കുന്നതിൻെറ ഭാഗമായി കൊച്ചി വൺ കാർഡ് പ്രത്യേക പദ്ധതിയുമായി കൊച്ചി മെട്രോ. എറണാകുളം സൻെറ് തെരേസാസ് കോളജിൽ നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ പദ്ധതി അവതരിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ലിസി മാത്യു കാർഡ് ഏറ്റുവാങ്ങി. കോളജിലെ അമ്പതോളം വിദ്യാർഥികൾക്കും മ‍റ്റിടങ്ങളിലെ വിദ്യാർഥികൾക്കുമായി കാർഡ് നൽകി. ആക്സിസ് ബാങ്കുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റത്തവണ 150 രൂപക്ക് റീചാർജ് െചയ്താൽ ഇഷ്യുവൻസ് ഫീ, വാർഷിക ഫീ, ടോപ്അപ് ചാർജ് എന്നിവ ഇതിൽ കുറയും. അംഗീകൃത തിരിച്ചറിയൽ കാർഡ് സമർപ്പിച്ചാൽ ഏത് മെട്രോ സ്​റ്റേഷനിൽനിന്നും കൊച്ചി വൺ കാർഡ് സ്വന്തമാക്കാം. രണ്ടുമാസമാണ് ഓഫർ കാലാവധി. സ്ത്രീ ശാക്തീകരണത്തിൽ കൊച്ചി മെട്രോ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അൽകേഷ് കുമാർ ശർമ പറഞ്ഞു. കോളജ് ഡയറക്ടർ സിസ്​റ്റർ ഡോ. വിനിത, കെ.എം.ആർ.എൽ സിസ്​റ്റംസ് ഡയറക്ടർ ഡി.കെ. സിൻഹ, ചലച്ചിത്രനടി നിരഞ്ജന അനൂപ് തുടങ്ങിയവർ പങ്കെടുത്തു. er metro card വനിതകൾക്കും വിദ്യാർഥികൾക്കുമുള്ള കൊച്ചി വൺ കാർഡ് പദ്ധതി ഉദ്ഘാടനം ഡോ. ലിസി മാത്യുവിന് നൽകി കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.