പാചകവാതക വിലവർധനക്കെതിരെ അടുപ്പുകൂട്ടി സമരം

മൂവാറ്റുപുഴ: പാചകവാതകത്തി​ൻെറയും പെട്രോൾ ഉൽപന്നങ്ങളുടെയും വിലവർധനയിൽ പ്രതിഷേധിച്ച്​ യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം നടത്തി. നെഹ്‌റു പാർക്കിൽ നടന്ന സമരം ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻറ്​ ജോയി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡൻറ്​ സമീർ കോണിക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ .അബിത് അലി, മുഹമ്മദ്‌ റഫീഖ്, ഷാൻ മുഹമ്മദ്‌, റിയാസ് താമരപ്പിള്ളിൽ, റംഷാദ് റഫീഖ്, ജെറിൻ ജേക്കബ് പോൾ, ടി​േൻറാ ജോസ് എള്ളിൽ, ഫൈസൽ വടക്കെന്നത്ത്, എവിൻ എൽദോസ്, സൈജു ഗോപിനാഥ്‌, ആൽബിൻ കുര്യൻ, സചിൻ സി. ജമാൽ, സിദ്ദീഖ് പേടമാൻ, ഖാലിദ് ഷാ, എൽദോ ബാബു വട്ടക്കാവിൽ, അബി പൊങ്ങാനത്തിൽ, ജോപോൾ ജോൺ, സചിൻ ഷാജി, മൂസ മുഹമ്മദ്, ഷെഫാൻ വി.എസ്, അമീർ അലി, സഞ്ജു ജോർജ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം. യൂത്ത് കോൺഗ്രസ് നടത്തിയ അടുപ്പുകൂട്ടി സമരം ജോയി മാളിയേക്കൽ ഉദ്ഘാടനം ചെയ്യുന്നു youthi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.