വൈദ്യുതിമേഖല സ്വകാര്യവത്കരണത്തിനെതിരെ പണിമുടക്ക്

മട്ടാഞ്ചേരി: വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പണിമുടക്ക് നടത്തി. വിവിധ തൊഴിലാളി യൂനിയനുകളുടെ ഐക്യവേദിയായ നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സ് മട്ടാഞ്ചേരി കെ.എസ്.ഇ.ബി ഡിവിഷന് കീഴിലാണ് പണിമുടക്ക് നടത്തിയത്. തോപ്പുംപടി സെക്​ഷൻ ഓഫിസിനുമുന്നിൽ പൊതുയോഗം സി.ഐ.ടി.യു കൊച്ചി ഏരിയ സെക്രട്ടറി കെ.എ. എഡ്വിൻ ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി ഡിവിഷൻ സെക്രട്ടറി ആൻസൽ സേവ്യർ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസ്, കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുനിൽ, കെ.വി. വാസുദേവൻ, സി.പി. സന്തോഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.