സി-ആപ്റ്റിലെ ലോട്ടറി അച്ചടി: വിജിലൻസ്​ കേസ്​ റദ്ദാക്കണമെന്ന ഹരജി തള്ളി

കൊച്ചി: സി-ആപ്റ്റിലെ (കേരള സ്​റ്റേറ്റ് സൻെറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ്​ ആൻഡ് ട്രെയിനിങ്) ലോട്ടറി അച്ചടിയുമായി ബന്ധപ്പെട്ട വിജിലൻസ്​ കേസ്​ റദ്ദാക്കണമെന്ന മുൻ എം.ഡിയു​െട ഹരജി ഹൈകോടതി തള്ളി. സ്വന്തം പ്രിൻററുകർ വാങ്ങാനുള്ള കാരാർ അട്ടിമറിച്ച്​ പ്രിൻററുകൾ വാടകക്ക്​ ഉപയോഗിക്കാൻ കരാർ നൽകിയതിലൂടെ 1.36 കോടിയുടെ നഷ്​ടമുണ്ടാക്കിയെന്ന കേസ്​ റദ്ദാക്കണമെന്ന ഡോ. സജിത്​ വിജയരാഘവ​ൻെറ ഹരജിയിലാണ്​ ജസ്​റ്റിസ്​ ആർ. നാരായണ പിഷാരടിയുടെ ഉത്തരവ്​. കേസിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട്​ സമർപ്പിച്ച സാഹചര്യത്തിൽ കേസ്​ വിചാരണയില്ലാതെ തീർപ്പാക്കരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ്​ ഉത്തരവ്​. പ്രതിമാസം രണ്ടുകോടി ലോട്ടറി ടിക്കറ്റുകൾ അച്ചടിക്കാൻ രണ്ട്​ പ്രിൻററുകൾ വാങ്ങാനുള്ള കരാർ ഹരജിക്കാരനുൾപ്പെടെ അട്ടിമറി​െച്ചന്നും പ്രിൻററുകൾ വാടകക്ക്​ ഉപയോഗിക്കാൻ കൂടിയ തുകക്ക്​ കരാർ നൽകിയെന്നുമുള്ള ആരോപണത്തിൽ 2015ലാണ്​ വിജിലൻസ്​ കേസ്​ രജിസ്​റ്റർ ചെയ്തത്​. ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ക്രമക്കേടിന്​ കൂട്ടുനിന്നതിലൂടെ ഹരജിക്കാരൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും വിജിലൻസ്​ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.