എ.പി. വര്‍ക്കി അനുസ്മരണവും ഹാര്‍ട്ട് കെയര്‍ സെൻറര്‍ ഉദ്ഘാടനവും

എ.പി. വര്‍ക്കി അനുസ്മരണവും ഹാര്‍ട്ട് കെയര്‍ സൻെറര്‍ ഉദ്ഘാടനവും Em / EC /PRM പിറവം: ആരക്കുന്നം എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ എ.പി. വര്‍ക്കി അനുസ്മരണവും ഹാര്‍ട്ട് കെയര്‍ സൻെറര്‍ (കാത്ത്‌ലാബ്) ഉദ്ഘാടനവും ഞായറാഴ്ച നടക്കും. രാവിലെ 10ന് മന്ത്രി കെ.കെ. ഷൈലജ വെർച്വല്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ആശുപത്രി ചെയര്‍മാന്‍ പി. രാജീവ് അധ്യക്ഷത വഹിക്കും. പുതുതായി ആരംഭിക്കുന്ന ഹാര്‍ട്ട് കെയര്‍ സൻെററില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഐ.സി.യു, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്​റ്റി സൗകര്യങ്ങളും ഉണ്ടാകും. എ.പി. വര്‍ക്കി അനുസ്മരണത്തോടനുബന്ധിച്ച് രാവിലെ 10ന്​ നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പി​ൻെറ ഉദ്ഘാടനം എം.എല്‍.എ അനൂപ് ജേക്കബും പുതിയ ഐ.പി ബ്ലോക്കി​ൻെറ നിര്‍മാണോദ്ഘാടനം ബി.പി.സി.എല്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസും നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.