അക്കാദമിക് ബ്ലോക്ക്​ ഉദ്ഘാടനം

മൂവാറ്റുപുഴ: ഗവ. മോഡല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിന് നിര്‍മിച്ച പുതിയ അക്കാദമിക് ബ്ലോക്കി​ൻെറ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. പുതിയ മന്ദിരം നിര്‍മിക്കുന്നതിന് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി വകുപ്പില്‍ പ്ലാന്‍ ഫണ്ടില്‍നിന്ന്​ 1.36 കോടി രൂപയാണ് അനുവദിച്ചത്. നാല് ക്ലാസുമുറികള്‍, ഒരു ഓഫിസ് മുറി, ഒരു സ്​റ്റാഫ് റൂം, രണ്ട് ലാബ് റൂം, ബാത്ത്റൂമുകള്‍, മിനി ഓഡിറ്റോറിയം എന്നിവയാണ് പുതിയ മന്ദിരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1983-84 വര്‍ഷത്തില്‍ മൂവാറ്റുപുഴ ശിവന്‍കുന്ന് സ്‌കൂളിലാണ് മൂവാറ്റുപുഴ വി.എച്ച്.എസ്.എസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചിത്രം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന മൂവാറ്റുപുഴ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളി​ൻെറ പുതിയ മന്ദിരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.