പെയിൻറ്​ കടക്ക്​ തീപിടിച്ചു

കൊച്ചി: എറണാകുളം പള്ളിമുക്കിൽ പെയിൻറ്​ കടയിൽ അഗ്​നിബാധ. ചർച്ച് ലാൻഡ്​​ ക്രോസ് റോഡിൽ സൻെറ്​ ആൻറണീസ് പള്ളിക്ക് സമീപം ഡെക്കാൻ ബൂട്ട് കമ്പനിയിലാണ് തീപിടിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ്​ സംഭവം. പെയിൻറ്​ മിക്സിങ് യന്ത്രത്തിൽനിന്ന്​ ചോർന്ന പെയിൻറിൽനിന്നാണ് തീപടർന്നതെന്ന് കരുതുന്നു. ജീവനക്കാർതന്നെ അണച്ചു. ക്ലബ് ഫയർഫോഴ്സ് എത്തി തങ്ങിനിന്നിരുന്ന പുക നീക്കി. 50,000 രൂപ നഷ്​ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.