കർഷക പണിമുടക്ക്​ നാളെ

കൊച്ചി: കാർഷിക ഭേദഗതി നിയമങ്ങളും വൈദ്യുതി ഭേദഗതി ബില്ലും പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈദ്യുതി മേഖലയിലെ തൊഴിലാളികളും ഓഫിസർമാരും എൻജിനീയർമാരും ബുധനാഴ്​ച പണിമുടക്കും. നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ്​ ഇലക്​ട്രിസിറ്റി എംപ്ലോയീസ്​ ആൻഡ്​ എൻജിനീയേഴ്​സ്​ (എൻ.സി.സി.ഇ.ഇ.ഇ) ആണ് പണിമുടക്ക് ആഹ്വാനം ചെയ്​തത്​. പുതിയ ഭേദഗതികൾ കോർപറേറ്റുകൾക്ക് വേണ്ടിയാണെന്നും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്ന ക്രോസ് സബ്‌സിഡി സമ്പ്രദായം ഇല്ലാതാക്കുമെന്നും എൻ.സി.സി.ഇ.ഇ.ഇ ചൂണ്ടിക്കാട്ടി. കൂട​ാതെ വൈദ്യുതി ചാർജ് വൻതോതിൽ വർധിക്കുകയും ചെയ്യും. ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ്​ ഇലക്​ട്രിസിറ്റി എം​​​​പ്ലോയീസ്​ അഡീഷനൽ ജനറൽ സെക്രട്ടറി എ.എൻ. രാജൻ, കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്​ഥാന സെക്രട്ടറി ജേക്കബ് ലാസർ, ഓർഗനൈസിങ്​ സെക്രട്ടറി കെ.സി. മണി വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.