അവധിയിലിരിക്കെ രക്തം കട്ടപിടിച്ച്‌ ശ്വാസതടസ്സംമൂലം മരണം: നഷ്​ടപരിഹാരം ഹൈകോടതി ശരിവെച്ചു

കൊച്ചി: അപകടത്തിൽ പരിക്കേറ്റ്​ അവധിയിലിരിക്കെ രക്തം കട്ടപിടിച്ച്‌ ശ്വാസതടസ്സം മൂലം മരണ​പ്പെട്ട പൊലീസ്​ ഉദ്യോഗസ്ഥ​ൻെറ കുടുംബത്തിന്‌ അനുവദിച്ച നഷ്​ടപരിഹാരം ​ൈഹകോടതി ശരിവെച്ചു. മാരകമാംവിധം ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചത്‌ അപകടത്തി​ൻെറ പരിണിതഫലമാകാമെന്ന ഡോക്ടര്‍മാരുടെ വിദഗ്‌ധാഭിപ്രായം പരിഗണിച്ച്​ എറണാകുളം സ്ഥിരം ലോക്‌ അദാലത്ത്​ വിധിച്ച നഷ്​ടപരിഹാരമാണ്​ സിംഗിൾ ബെഞ്ച്​ ശരിവെച്ചത്​. ഔദ്യോഗിക ജോലിക്കിടെയുണ്ടായ അപകടത്തിൽ കാലി​ൻെറ എല്ല്​ പൊട്ടി മെഡിക്കൽ അവധിയിലിരിക്കെ കോട്ടയം മണര്‍കാട്‌ പൊലീസ്‌ സ്‌റ്റേഷനില്‍ എ.എസ്‌.ഐ ആയിരുന്ന പാലാ സ്വദേശി ജോസഫ്‌ സെബാസ്​റ്റ്യനാണ്​ മരിച്ചത്​. 2014 ജൂലൈ 29നാണ്‌ ഔദ്യോഗിക ജോലിക്കിടെയുള്ള അപകടത്തില്‍ വലതു കാലിന്‌ പരിക്കേറ്റത്‌. ജൂലൈ 31 മുതല്‍ ആഗസ്‌റ്റ്‌ അഞ്ചുവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കാലി​ൻെറ എല്ല്‌ പൊട്ടിയിരുന്നതിനാല്‍ അഞ്ചാഴ്‌ച മെഡിക്കല്‍ ലീവെടുത്തു. ആഗസ്‌റ്റ്‌ 13ന്‌ ബോധരഹിതനായി വീണപ്പോള്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലാക്കി. സ്ഥിതി മോശമായതിനാല്‍ എറണാകുളത്തെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ്​ മരണം​. തുടർന്നാണ്​ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ പ്രകാരമുള്ള നഷ്​ടപരിഹാരത്തുക അനുവദിക്കാൻ കുടുംബം സ്ഥിരം അദാലത്തിനെ സമീപിക്കുകയും അനുകൂല ഉത്തരവ്​ സമ്പാദിക്കുകയും ചെയ്​തത്​. സര്‍ക്കാറി​ൻെറ ഗ്രൂപ് ഇന്‍ഷുറന്‍സ്‌ പദ്ധതിക്ക്​ കീഴിൽ ജോസഫ്​ സെബാസ്​റ്റ്യ​ൻെറ പേരിലുണ്ടായിരുന്ന രണ്ട്‌ പോളിസികൾ പ്രകാരമുള്ള പൂര്‍ണ തുക ഒമ്പതുശതമാനം പലിശസഹിതം നല്‍കാനാണ്‌ 2019 മാര്‍ച്ച്‌ 29ന്‌ സ്ഥിരംഅദാലത്ത്‌ ഉത്തരവിട്ടത്‌. ഉത്തരവ്​ ചോദ്യംചെയ്​ത്​ സംസ്ഥാന ഇന്‍ഷുറന്‍സ്‌ ഡയറക്ടര്‍ നല്‍കിയ ഹരജിയാണ്​ ജസ്​റ്റിസ്​ എൻ. നഗരേഷ്​ തള്ളിയത്. ശ്വാസകോശത്തില്‍ രക്തംകട്ടപിടിച്ചത്‌ രണ്ടാഴ്‌ചമുമ്പുള്ള അപകടത്തി​ൻെറ അനന്തരഫലമായി കാണാനാകില്ലെന്ന സര്‍ക്കാർ വാദം കോടതി അംഗീകരിച്ചില്ല. കാലിലെ പ്ലാസ്​റ്റര്‍ നീക്കിയപ്പോള്‍ കാല്‍വണ്ണയില്‍ രക്തം കട്ടപിടിച്ചത്‌ ശ്രദ്ധയിൽപെട്ടിരുന്നതായി ഡോക്ടറുടെ മൊഴിയുള്ളതായി കോടതി ചൂണ്ടിക്കാട്ടി. രക്തം കട്ടപിടിക്കുന്നത്‌ ശരീരത്തില്‍ ഏതുഭാഗത്തായാലും അത്‌ രക്ത പ്രവാഹത്തിലൂടെ ശ്വാസകോശത്തിലെത്തിയാല്‍ മരണത്തിന്​ കാരണമാകുംവിധം ശ്വാസ തടസ്സമുണ്ടാകാമെന്ന്‌ മെഡിക്കല്‍ വിദഗ്‌ധര്‍ അദാലത്തില്‍ തെളിവ്‌ നല്‍കിയിട്ടുണ്ട്‌. അത്‌ അവിശ്വസിക്കാന്‍ കാരണമില്ലെന്ന്‌ കോടതി വിലയിരുത്തി. അപകടമരണമാണെങ്കില്‍ പൊലീസി​ൻെറ പ്രഥമവിവര റിപ്പോര്‍ട്ട്‌, മഹസര്‍, പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ എന്നിവ ഹാജരാക്കേണ്ടിയിരുന്നു എന്ന വാദവും കോടതി തള്ളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.